Wednesday, November 19, 2008

ഹിന്ദി ക്ലാസ്സിലെ "ആയ"

ങ്ങളുടെ ഹിന്ദി ടീച്ചർ നല്ല തമാശക്കാരിയാണ്‌. തമാശ പറയുന്നതും കേൾക്കുന്നതും ടീച്ചർക്കു വളരെ ഇഷ്ടമാണ്‌.
അതിനാൽ ടീച്ചരുടെ ക്ലാസ്‌ ഞങ്ങൾക്കെല്ലാർക്കും വളരെ ഇഷ്ടമാണ്‌.
കഴിഞ്ഞാഴ്ച്ച ഞങ്ങളുടെ ഹിന്ദി ക്ലാസ്സിൽ ഒരു രസകരമായ ഒരനുഭവമുണ്ടായി.
ഹിന്ദി ടീച്ചർ ചോദിച്ചു.
"രാഷ്ടപതി കേരളാ മേം ആയി .." എന്നാണു പറയുന്നതു.
അതിനു കാരണമെന്ത്‌?
രാഷ്ടപതി എന്ന പുല്ലിംഗപദം ഉപയോഗിച്ചിട്ടും ഇപ്പോള്‍ ആ സ്ഥാനത്തിരിക്കുന്നത്‌ പ്രതിഭാപാട്ടീല്‍ എന്ന “സ്ത്രീ“ ആയതിനാൽ "ആയാ" എന്നു പറയാതെ "ആയി" എന്നു തന്നെയാണു ഉപയോഗിക്കേണ്ടത്‌ എന്നായിരുന്നു അവർ പ്രതീക്ഷിച്ച ഉത്തരം.
ഞങ്ങളെല്ലാരും തമാശ നിറഞ്ഞ ഒരുത്തരം ആലോചിക്കുകയായിരുന്നു.

"രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ "ആയ" എന്നു വിളിച്ചാൽ അവർക്കു അതിഷ്ടപ്പെട്ടില്ലങ്കിലോ എന്നു പേടിച്ചാവും!".
എന്റെ കൂട്ടുകാരി ചാടി എണീറ്റു പറഞ്ഞ ഈ ഉത്തരം കേട്ടു ക്ലാസ്സിലാകെ ചിരിയായിരുന്നു.

ഈ തമാശ ഞാൻ എന്റെ പപ്പയോടു ഫോണിൽ പറഞ്ഞപ്പോൾ പപ്പയും ഒരുപാടു ചിരിച്ചു.

സത്യമായിട്ടും ആ തമാശ ടീച്ചറോടു പറഞ്ഞതു ഞാനല്ല എന്നു എന്റെ പപ്പയോടു പലവട്ടം പറഞ്ഞിട്ടും പപ്പ അതു വിശ്വസിക്കുന്നില്ല. മാത്രമല്ല പപ്പ അതു എന്നെ ഒരു കഥാപാത്രമാക്കി ഈ കാർട്ടൂണാക്കി അയച്ചു തന്നു.




8 comments:

ശബി said...

സത്യമായിട്ടും ആ തമാശ ടീച്ചറോടു പറഞ്ഞതു ഞാനല്ല !

ചന്ദ്രകാന്തം said...

അതെയതെ......ഞങ്ങളും വിശ്വസിച്ചേ..ശബിയല്ലാ പറാഞ്ഞതെന്ന്‌..!!

നന്നായിട്ടുണ്ട്‌ വിവരണങ്ങൾ. ഇനിയും ധാരാളം എഴുതൂ..ട്ടൊ.

kichu / കിച്ചു said...

കൊള്ളാലോ. വാപ്പയും മോളും..

smitha adharsh said...

വിറ്റും ,കാര്‍ട്ടൂണ്‍ ..ദോനോം ബഹുത് അഛാ..

Anil cheleri kumaran said...

acha.. achaa..
kalakki post and cartoon!!

Unknown said...

ശബിടെ ഹിന്ദി ടീച്ചർ കൊള്ളാം ഒരു പക്ഷെ രാഷ്ട്രപതിയെ പേടിച്ചിട്ടാകും.
ചിത്രവും ഏറെ രസിപ്പിച്ചു

Jayasree Lakshmy Kumar said...

സത്യമായിട്ടും ആ തമാശ ടീച്ചറോടു പറഞ്ഞതു ഞാനല്ല !



സത്യമായിട്ടും?????????????????

കരീം മാഷ്‌ said...

ടീച്ചറോടു ആ തമാശ പറഞ്ഞതു നീയല്ലന്നു ഞാന്‍ വിശ്വസിച്ചു. പക്ഷെ നാഹിലയോടു ആ തമാശ പറഞ്ഞുകൊടുത്തത് ആരാണ്‌ എന്ന എന്റെ ചോദ്യത്തിനുത്തരം കിട്ടിയില്ല. :)