
കൂട്ടുകാര്‍ക്കു വിട!
അടുത്ത കൊല്ലം പുതിയ ക്ലാസ്സിലേക്കു നിങ്ങളെല്ലാം എത്തുമ്പോള്‍ ഞാന്‍ മാത്രം ഉണ്ടാവില്ല.
ഞാന്‍ എന്റെ ഉമ്മിയുടെ വീട്ടിനടുത്തുള്ള ഒരു സ്കൂളിലേക്കു മാറുകയാണ്.
എല്ലാവരേയും കണ്ടു യാത്രപറയാന്‍ ഇനി സ്കൂള്‍ തുറന്ന ശേഷം ഒരു ദിവസം ഞാന്‍ വരാം.
യു.എ.ഇ.യില എന്റെ ആദ്യത്തെ സ്കൂളില്‍ എനിക്കു നിങ്ങളെപ്പോലെ ഒരുപാടു കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല .
അവിടത്തെ എന്റെ വണ്‍ ആന്റ് ബെസ്റ്റ് ഫ്രണ്ട് മാളവികയെക്കുറിച്ചു ഞാന്‍ നിങ്ങളെ പലപ്പോഴും പറഞ്ഞു ബോറടിപ്പിച്ചിട്ടുണ്ട്.
എന്റെ ക്ലാസ്സിലെ ഏക മലയാളിക്കുട്ടി അവളായിരുന്നുതിനാലാണു ഞങ്ങള്‍ക്കു കൂടുതല്‍ അടുപ്പമുണ്ടായത്.
എന്നെ മലയാളം വാക്കുകള്‍ പറയാന്‍ ഏറെ സഹായിച്ചത് അവളാണ്.
അന്നു സ്കൂളില്‍ മലയാളം പറഞ്ഞതിനു ഞങ്ങള്‍ക്കു മിസ് എല്ലായ്പ്പോഴും വാണിംഗ് തന്നിരുന്നു.
യു.എ.ഇ.യില്‍ ജീവിച്ച കാലത്തു അവിടന്നു എനിക്കു കിട്ടിയ സമ്മാനങ്ങളില്‍ അധികവും ടെഡ്ഡിബിയറും മറ്റു സോഫറ്റ് ഡോളുകളുമായിരുന്നു.
അതൊക്കെയും ഞാന്‍ നാട്ടിലേക്കു പോന്നപ്പോള്‍ കൊണ്ടു വന്നിരുന്നു.
എന്റെ കളക്ഷനില്‍ മാളവികക്കു ഏറെ ഇഷ്ടപ്പെട്ട ഒരു ടെഡ്ഡിബിയര്‍ ഒഴിച്ച്.
( അതു പോരുന്നതിന്റെ തൊട്ടു മുന്‍പത്തെ വെള്ളിയാഴ്ച്ച മാളവിക എന്റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അവള്‍ക്കു കൊടുത്തിരുന്നു).
എന്റെ പപ്പാന്റെ ബോസിന്റെ മകള്‍ എനിക്കു സമ്മാനിച്ചതായിരുന്നു അത്.
അതായിരുന്നു എനിക്കും എറ്റവും ഇഷ്ടപ്പെട്ടിരുന്നത്.
പുതിയ സ്കൂളിലും എനിക്കു നിങ്ങളെപ്പോലെ നല്ല കൂട്ടുകാരികളെ കിട്ടണേ എന്നാണു എന്റെ പ്രാര്‍ത്ഥന.
നല്ല മാര്‍ക്കു വാങ്ങാനും നല്ല കുട്ടിയാണെന്നു എല്ലാരെകൊണ്ടും പറയിക്കാനും എനിക്കു ഭാഗ്യമുണ്ടാവട്ടെ എന്നു നിങ്ങളും പ്രാര്‍ത്ഥിക്കണം.
ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത കൂട്ടുകാരികളോടുള്ള യാത്രചോദിക്കലാണിത്.
മെയ് 24നു എല്ലാരെയും വീട്ടിലേക്കു വിളിക്കണമെന്നുണ്ടായിരുന്നു.
മുത്തുമ്മാക്കു സുഖമില്ലാതായതിനാല്‍ അതിനു പറ്റിയില്ല.
കമ്പ്യൂട്ടര്‍ ക്ലാസ്സിലെ ടീച്ചറോടു പറഞ്ഞു ഇടക്കിടക്കു എന്റെ ഈ ബ്ലോഗില്‍ നോക്കണം.
ടി.സി. വാങ്ങിക്കാന്‍ വന്നപ്പോള്‍ കുറച്ചു ടീച്ചേര്‍സിനെയെല്ലാം കണ്ടിരുന്നു.
യാത്ര ചോദിച്ചപ്പോള്‍ എനിക്കു ഒരു പാടു സങ്കടം വന്നു.
പ്രത്യേകിച്ചു ഹിന്ദി ടീച്ചറോട്.
എല്ലാര്ക്കും സമ്മാനിക്കാന്‍ മാത്രം 11 ടോയ്സ് നിങ്ങള്‍ക്കായി ഇവിടെയുണ്ട്.
നിങ്ങളെ ആരെയും കാണുന്നില്ലങ്കിലും ഈ യാത്രപറയുമ്പോള്‍ എനിക്കു വീണ്ടും കണ്ണീരു വരുന്നുണ്ട്...
2 comments:
Hai...nice....
ജീവിതമെഴുത്തിനാശംസ
Post a Comment