Saturday, July 4, 2009

രാജി

ന്റെ വികൃതി മാറ്റാനാണു എന്നെ മാത്രം വേറെ സ്കൂളിലേക്കു മാറ്റിച്ചേര്‍ത്തതെന്നാണൂ ശാബുവിനോടു ഉമ്മി കള്ളം പറയുന്നത്‌.
പഴയ സ്കൂള്‍ സ്വകാര്യ മാനേജ്മെന്റായതിനാല്‍ അവിടെ ഫീസു വളരെ കൂടുതലാണ്‌. എന്നാലോ ചിട്ട തീരെയൊട്ടില്ലതാനും അതാണു സത്യം.
പുതിയ സ്കൂള്‍ വളരെ ഉഷാറാണ്‌. സര്‍ക്കാര്‍ ഇംഗ്ലീഷ്‌ മീഡിയമാണ്‌. കഴിഞ്ഞകൊല്ലം എസ്‌.എസ്‌.എല്‍. സിയുടെ ആദ്യ ബാച്ചിന്റെ റിസള്‍ട്ട്‌ വന്നത്‌. 90% എല്ലാവിഷയത്തിലും എ.പ്ലസ്‌ ആയിരുന്നു.

(എന്റെ ക്ലാസ്‌ ഗേള്‍സ്‌ ഓണ്‍ലിയാണ്‌. ക്ലാസ്‌ ടീച്ചര്‍ വളരെ സ്ട്രിക്‍ടും ആണ്‌. ഞങ്ങള്‍ ചെന്നയുടനെ കുറച്ചു നേരം കലപിലകൂട്ടും, ടീച്ചര്‍ വരുന്നതു വരെ!)
.
ആദ്യ ദിവസം എന്റെ ഒച്ചയാണോ ടീച്ചര്‍ ആദ്യം ഉച്ചത്തില്‍ കേട്ടതെന്നാണു എനിക്കു സംശയം. അതോണ്ടാവും എന്നെ prefect ആക്കിയത്‌.
ക്ലാസില്‍ കലപിലയുണ്ടാക്കാന്‍ പിന്നെ എല്ലാര്‍ക്കും പേടിയായി, എനിക്കും.(ആരെങ്കിലും പരാതിപ്പെട്ടല്‍ കൂടുതല്‍ ശിക്ഷ എനിക്കായിരിക്കും).

ക്ലാസു മോണിറ്ററായിട്ടു തന്നെ കുടുങ്ങി. ഇനി തിങ്കളാഴ്ച്ച മുതല്‍ സ്കൂള്‍ അസംബ്ലിക്കു ലീഡറായി മുന്നില്‍ നില്‍ക്കേണ്ടതും ഞാന്‍ തന്നെയാണത്രേ!
താല്‍ക്കാലികമായിട്ടാണ്‌.
പക്ഷെ ടീച്ചേര്‍സിനു ബോധ്യം വന്നാല്‍ സ്ഥിരമാക്കുമെത്രേ!
പേടിയുണ്ടായിട്ടൊന്നുമല്ല.
ഞാന്‍ എട്ടാം ക്ലാസ്സിലല്ലേ! പത്താം ക്ലാസ്സിലെ കുട്ടികളുടെ മുന്നില്‍ നിന്നു
"അറ്റേന്‍ഷന്‍"
"സ്റ്റാന്‍ഡറ്റീസ്‌"
എന്നു പറയാന്‍ ഒരു ചെറിയ പേടി.
പോരാത്തതിനു ഉമ്മിയുടെ ഒരു അനുഭവം പറഞ്ഞു എന്നെ ഒരു പേടിപ്പിക്കലും!.
ഉമ്മി പണ്ടു സ്കൂളില്‍ ക്ലാസ്സു ലീഡറായിരുന്നപ്പോള്‍ ക്ലാസ്സു വിട്ടു വാതിലു പൂട്ടി താക്കോല്‍ ഓഫീസില്‍ കൊടുത്തിട്ടേ വീട്ടില്‍ പോകാന്‍ പാടുള്ളു വെന്നായിരുന്നത്രേ നിയമം!
ഉമ്മിയോടു അസൂയയുള്ള രണ്ടു കുട്ടികള്‍ സ്കൂളു വിട്ടു എല്ലാരും പോയിട്ടും പോകാതെ ബെഞ്ചിനടിയില്‍ ഒളിച്ചിരുന്നത്രേ!.
ഉമ്മി അതു കാണാതെ വാതില്‍ പൂട്ടി പോയതിനു ശേഷം അവര്‍ നിലവിളിച്ചു അയല്‍വാസികളെയൊക്കെ കൂട്ടി ജനലു കുത്തിത്തുറന്നാണു പുറത്തു വന്നത്‌.
അന്നു ഉമ്മിക്കു വാണിംഗും ശിക്ഷയും കിട്ടിയതോര്‍ത്താണു ഉമ്മി എന്നോടു ഉടനെ രാജിവെക്കാന്‍ പറയുന്നത്‌.
പക്ഷെ പപ്പയാണു എന്റെ ബലം.
അതുമാത്രമല്ല കൂട്ടുകാര്‍ക്കു ശത്രുത തോന്നുന്ന രീതിയില്‍ ഞാന്‍ അവരോടു പെരുമാറില്ല എന്ന എന്റെ ആത്മവിശ്വാസവും.
എങ്കിലും ഇടക്കിടക്കു ഞാന്‍ മാറി മാറി ചിന്തിക്കും
"രാജി വെക്കണോ? വേണ്ടയോ?.."

16 comments:

ടിന്റുമോന്‍ said...

നന്നായി എഴുത്ത്‌. നല്ലൊരു ക്ലൈമാക്സും കൂടി കൊടുക്കാംആയിരുന്നില്ല്യെ?

കണ്ണനുണ്ണി said...

രാജി വെയ്ക്കണ്ട...
ഇതൊക്കെ അല്ലെ ഒരു രസം...
ചുമ്മാ പറഞ്ഞു തുടങ്ങിക്കോ......അറ്റെന്റഷന്‍ ...!!

കൊട്ടോട്ടിക്കാരന്‍... said...

അയ്യേ...
രാജിയോ...?
മോളു ധൈര്യമായിരുന്നോ,
ചുമ്മാ എഴുതിക്കോ... ഈ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ഇവിടെ കാത്തിരിക്കുവാ...

എന്‍.മുരാരി ശംഭു said...

രാജി വെച്ചാല്‍ തല്ലിക്കൊല്ലും ഞാന്‍

Rani Ajay said...

രാജി ഒന്നും വെയ്ക്കേണ്ട കേട്ടോ

ജിപ്പൂസ് said...

ദേ രാജി വെച്ചാല്‍ ബാപ്പാക്ക് മോശാട്ടോ ശാബീ.പേടിക്കണ്ടാന്നേ ധൈര്യായി തൊടങ്ങിക്കോ.അപ്പോ തൊടങ്ങാ ല്ലേ.അറ്റേന്‍ഷന്‍-സ്റ്റാന്‍ഡറ്റീസ്‌.

കരീം മാഷ്‌ said...

വിദ്യഭ്യാസ ഉപജില്ല കാര്‍ട്ടൂണ്‍ രചനാ മതസരത്തിലെ മൂന്നാം സ്ഥാനത്തിനും. സ്വാതന്ത്ര്യദിനാഘോഷചടങ്ങിന്റെ മുഖ്യചുമതലയുള്ള സ്കൂള്‍ ലീഡര്‍ സ്ഥനത്തിനും ആശംസകള്‍!
അഭിനന്ദനങ്ങള്‍!

ജയ് ഹിന്ദ്!

Faizal Kondotty said...

നല്ല എഴുത്ത്‌.
ബ്ലോഗ്‌ കാണാന്‍ വൈകി
anyway best wishes

പണ്യന്‍കുയ്യി said...

രാജി വെയ്ക്കേണ്ട

പണ്യന്‍കുയ്യി said...

രാജി വെയ്ക്കേണ്ട

സഹവാസി said...

ഒരു രാജി പരീക്ഷിച്ചാലോ

Biju George said...

നന്നായിട്ടുണ്ട്..

ഹംസ said...

എന്തിനാ രാജി..

അങ്ങനത്തന്നെയല്ലെ ഭരിച്ച് പഠിക്കുക. ആരു കണ്ടു നാളെ നമ്മുടെ നാട് ഭരിക്കെണ്ട ആളല്ലാ എന്ന്

ആശംസകള്‍

Jishad Cronic™ said...

നന്നായിട്ടുണ്ട്..

പ്രേക്ഷകന്‍ said...

ഒരു പഴയ കമ്പനിയുടെ പുതിയ വണ്ടിയുമായി അത്രയൊന്നും പരിചയസംപന്നനല്ലാത്ത ഒരു ഡ്രൈവര്‍ ബൂലോകത്ത് എത്തിയിട്ടുണ്ട്.
അതും അനല്പമായ പരദൂഷണം പറയാന്‍ .
www.cinedooshanam.blogspot.com
വരണം,വായിക്കണം,നല്ലതോ കേട്ടതോ പറയണം.... എന്നൊക്കെ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു,അറിയിക്കുന്നു.
കമന്റ് ബോക്സ് പ്രചാരണ ആയുധം ആക്കിയതല്ല ,ഒരു നവാഗതന്റെ ആവേശമായി കരുതിക്കോളും എന്ന് കരുതട്ടെ

മന്‍സു said...

ബ്ലോഗ് നന്നായിരിക്കുന്നു. യാദൃശ്ചികമായാണ് എത്തിയത്. കൂടുതല്‍ എഴുതണം. എന്റെ ഹൃദ്യമായ ആശംസകള്‍