ഞങ്ങളുടെ ഹിന്ദി ടീച്ചർ നല്ല തമാശക്കാരിയാണ്. തമാശ പറയുന്നതും കേൾക്കുന്നതും ടീച്ചർക്കു വളരെ ഇഷ്ടമാണ്.
അതിനാൽ ടീച്ചരുടെ ക്ലാസ് ഞങ്ങൾക്കെല്ലാർക്കും വളരെ ഇഷ്ടമാണ്.
കഴിഞ്ഞാഴ്ച്ച ഞങ്ങളുടെ ഹിന്ദി ക്ലാസ്സിൽ ഒരു രസകരമായ ഒരനുഭവമുണ്ടായി.
ഹിന്ദി ടീച്ചർ ചോദിച്ചു.
"രാഷ്ടപതി കേരളാ മേം ആയി .." എന്നാണു പറയുന്നതു.
അതിനു കാരണമെന്ത്?
രാഷ്ടപതി എന്ന പുല്ലിംഗപദം ഉപയോഗിച്ചിട്ടും ഇപ്പോള്‍ ആ സ്ഥാനത്തിരിക്കുന്നത് പ്രതിഭാപാട്ടീല്‍ എന്ന “സ്ത്രീ“ ആയതിനാൽ "ആയാ" എന്നു പറയാതെ "ആയി" എന്നു തന്നെയാണു ഉപയോഗിക്കേണ്ടത് എന്നായിരുന്നു അവർ പ്രതീക്ഷിച്ച ഉത്തരം.
ഞങ്ങളെല്ലാരും തമാശ നിറഞ്ഞ ഒരുത്തരം ആലോചിക്കുകയായിരുന്നു.
"രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ "ആയ" എന്നു വിളിച്ചാൽ അവർക്കു അതിഷ്ടപ്പെട്ടില്ലങ്കിലോ എന്നു പേടിച്ചാവും!".
എന്റെ കൂട്ടുകാരി ചാടി എണീറ്റു പറഞ്ഞ ഈ ഉത്തരം കേട്ടു ക്ലാസ്സിലാകെ ചിരിയായിരുന്നു.
ഈ തമാശ ഞാൻ എന്റെ പപ്പയോടു ഫോണിൽ പറഞ്ഞപ്പോൾ പപ്പയും ഒരുപാടു ചിരിച്ചു.
സത്യമായിട്ടും ആ തമാശ ടീച്ചറോടു പറഞ്ഞതു ഞാനല്ല എന്നു എന്റെ പപ്പയോടു പലവട്ടം പറഞ്ഞിട്ടും പപ്പ അതു വിശ്വസിക്കുന്നില്ല. മാത്രമല്ല പപ്പ അതു എന്നെ ഒരു കഥാപാത്രമാക്കി ഈ കാർട്ടൂണാക്കി അയച്ചു തന്നു.
Showing posts with label കാര്‍ട്ടൂണ്‍. Show all posts
Showing posts with label കാര്‍ട്ടൂണ്‍. Show all posts
Wednesday, November 19, 2008
Subscribe to:
Posts (Atom)

