Monday, October 6, 2008

സുഹറാന്റെ മൈലാഞ്ചി

ന്നാണു തന്നെ കാണാന്‍ ആദ്യമായി സ്തീധനമൊന്നും വേണ്ടാത്ത ഒരു ചെറുക്കന്‍ വരുന്നത്‌ എന്നു കേട്ടപ്പോള്‍ സുഹറ സന്തോഷം ഉള്ളിലൊതുക്കി ഉമ്മറപ്പടിയില്‍ തന്നെ കാത്തുനിന്നു.
മുറ്റത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അവള്‍ നാണിച്ചു മുറിയിലേക്കോടി.
ജനലിലൂടെ അവള്‍ ചെറുക്കനെ കണ്ടു. നല്ല മൊഞ്ചുള്ള ചെറുക്കന്‍.
ഉമ്മ ചെറുക്കനെയും കൂട്ടി സുഹ്‌റാനെ കാണാന്‍ അകത്തേക്കു വന്നു.
അവളും അവനും തമ്മില്‍ കണ്ടു സംസാരിച്ചു പരസ്പരം ഇഷ്ടമായി.
സ്ത്രീധനമൊന്നുമില്ലാതെ ആ കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിച്ചു.
കല്യാണത്തലേന്നു മൈലാഞ്ചിയുമിട്ടവള്‍ കൂടുതല്‍ മൊഞ്ചത്തിയായി. കൂട്ടുകാരികള്‍ ഒപ്പനപ്പാട്ടു പാടി കല്ല്യാണത്തിന്നു മികവേകി.
പെട്ടെന്നു പ്രതീക്ഷിക്കാതെ വരന്റെ വീട്ടില്‍ നിന്നൊരു വണ്ടി വന്നു നിന്നപ്പോള്‍ എല്ലാരും അങ്ങോട്ടോടി.
ആരോ പറഞ്ഞു.
"ചെറുക്കന്‍ ഒരു മണിക്കൂര്‍ മുന്നെ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു"
സുഹ്‌റാക്കു പിന്നെ ഒന്നും ഓര്‍മ്മയില്ല.
മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയതവളറിഞ്ഞില്ല.
ഇരുമ്പു കമ്പിയുള്ള ജനലില്‍ പിടിച്ചു ദൂരേക്കു നോക്കിയപ്പോള്‍ ഇങ്ങോട്ടു ചൂണ്ടി നില്‍ക്കുന്ന "ഭ്രാന്താശുപത്രി" എന്ന ബോര്‍ഡു മാത്രം ചിലപ്പോള്‍ അവള്‍ക്കു വായിക്കാന്‍ കഴിയും.

3 comments:

ബഷീർ said...

agneyan പറഞ്ഞപോലെ . ഒരു മുന്ന റിയിപ്പുമില്ലതെ ഇങ്ങിനെ ദു:ഖിപ്പിക്കണോ..

ദുരന്തങ്ങള്‍ ചിലര്‍ക്ക്‌ താങ്ങാന്‍ കഴിയില്ല.. ഒരു ദുരന്തമായി അവര്‍ അവശേഷിക്കുകയും ചെയ്യും

ഇവിടെ സ്ത്രീധനമായിരുന്നില്ലല്ലോ വില്ലന്‍.. പ്രതീക്ഷിക്കാതെ കടന്നു വരൂന്ന മരണമായിരുന്നല്ലോ

ബ്ലോഗിംഗ്‌ ആശംസകള്‍
OT
കരീം മാഷുടെ... ?

ശബി said...

നന്ദി അങ്കിളുമാരേ!
സ്കൂളില്‍ സമ്മാനം കിട്ടിയ കഥ തന്നെ ആദ്യം ഇവിടെയും എഴുതി.
എപ്പോഴും ദുരന്തം അപ്രതീക്ഷിതമായാണല്ലോ വരുന്നത്.
അതു തന്നെ ഈ കഥയിലും.
o.t.
മകളാണ്

smitha adharsh said...

നന്നായിരിക്കുന്നു..ഇനിയും എഴുതൂ...
ആശംസകള്‍..