എന്റെ വികൃതി മാറ്റാനാണു എന്നെ മാത്രം വേറെ സ്കൂളിലേക്കു മാറ്റിച്ചേര്‍ത്തതെന്നാണൂ ശാബുവിനോടു ഉമ്മി കള്ളം പറയുന്നത്.
പഴയ സ്കൂള്‍ സ്വകാര്യ മാനേജ്മെന്റായതിനാല്‍ അവിടെ ഫീസു വളരെ കൂടുതലാണ്. എന്നാലോ ചിട്ട തീരെയൊട്ടില്ലതാനും അതാണു സത്യം.
പുതിയ സ്കൂള്‍ വളരെ ഉഷാറാണ്. സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയമാണ്. കഴിഞ്ഞകൊല്ലം എസ്.എസ്.എല്‍. സിയുടെ ആദ്യ ബാച്ചിന്റെ റിസള്‍ട്ട് വന്നത്. 90% എല്ലാവിഷയത്തിലും എ.പ്ലസ് ആയിരുന്നു.
(എന്റെ ക്ലാസ് ഗേള്‍സ് ഓണ്‍ലിയാണ്. ക്ലാസ് ടീച്ചര്‍ വളരെ സ്ട്രിക്‍ടും ആണ്. ഞങ്ങള്‍ ചെന്നയുടനെ കുറച്ചു നേരം കലപിലകൂട്ടും, ടീച്ചര്‍ വരുന്നതു വരെ!)
.
ആദ്യ ദിവസം എന്റെ ഒച്ചയാണോ ടീച്ചര്‍ ആദ്യം ഉച്ചത്തില്‍ കേട്ടതെന്നാണു എനിക്കു സംശയം. അതോണ്ടാവും എന്നെ prefect ആക്കിയത്.
ക്ലാസില്‍ കലപിലയുണ്ടാക്കാന്‍ പിന്നെ എല്ലാര്‍ക്കും പേടിയായി, എനിക്കും.(ആരെങ്കിലും പരാതിപ്പെട്ടല്‍ കൂടുതല്‍ ശിക്ഷ എനിക്കായിരിക്കും).
ക്ലാസു മോണിറ്ററായിട്ടു തന്നെ കുടുങ്ങി. ഇനി തിങ്കളാഴ്ച്ച മുതല്‍ സ്കൂള്‍ അസംബ്ലിക്കു ലീഡറായി മുന്നില്‍ നില്‍ക്കേണ്ടതും ഞാന്‍ തന്നെയാണത്രേ!
താല്‍ക്കാലികമായിട്ടാണ്.
പക്ഷെ ടീച്ചേര്‍സിനു ബോധ്യം വന്നാല്‍ സ്ഥിരമാക്കുമെത്രേ!
പേടിയുണ്ടായിട്ടൊന്നുമല്ല.
ഞാന്‍ എട്ടാം ക്ലാസ്സിലല്ലേ! പത്താം ക്ലാസ്സിലെ കുട്ടികളുടെ മുന്നില്‍ നിന്നു
"അറ്റേന്‍ഷന്‍"
"സ്റ്റാന്‍ഡറ്റീസ്"
എന്നു പറയാന്‍ ഒരു ചെറിയ പേടി.
പോരാത്തതിനു ഉമ്മിയുടെ ഒരു അനുഭവം പറഞ്ഞു എന്നെ ഒരു പേടിപ്പിക്കലും!.
ഉമ്മി പണ്ടു സ്കൂളില്‍ ക്ലാസ്സു ലീഡറായിരുന്നപ്പോള്‍ ക്ലാസ്സു വിട്ടു വാതിലു പൂട്ടി താക്കോല്‍ ഓഫീസില്‍ കൊടുത്തിട്ടേ വീട്ടില്‍ പോകാന്‍ പാടുള്ളു വെന്നായിരുന്നത്രേ നിയമം!
ഉമ്മിയോടു അസൂയയുള്ള രണ്ടു കുട്ടികള്‍ സ്കൂളു വിട്ടു എല്ലാരും പോയിട്ടും പോകാതെ ബെഞ്ചിനടിയില്‍ ഒളിച്ചിരുന്നത്രേ!.
ഉമ്മി അതു കാണാതെ വാതില്‍ പൂട്ടി പോയതിനു ശേഷം അവര്‍ നിലവിളിച്ചു അയല്‍വാസികളെയൊക്കെ കൂട്ടി ജനലു കുത്തിത്തുറന്നാണു പുറത്തു വന്നത്.
അന്നു ഉമ്മിക്കു വാണിംഗും ശിക്ഷയും കിട്ടിയതോര്‍ത്താണു ഉമ്മി എന്നോടു ഉടനെ രാജിവെക്കാന്‍ പറയുന്നത്.
പക്ഷെ പപ്പയാണു എന്റെ ബലം.
അതുമാത്രമല്ല കൂട്ടുകാര്‍ക്കു ശത്രുത തോന്നുന്ന രീതിയില്‍ ഞാന്‍ അവരോടു പെരുമാറില്ല എന്ന എന്റെ ആത്മവിശ്വാസവും.
എങ്കിലും ഇടക്കിടക്കു ഞാന്‍ മാറി മാറി ചിന്തിക്കും
"രാജി വെക്കണോ? വേണ്ടയോ?.."