Saturday, April 11, 2009

സസ്നേഹം നാഹിലക്ക്

കേരള മുഖ്യമന്ത്രിയുമായി T.V അവതാരകയുടെ ഫോണ്‍ ഇന്റര്‍വ്യൂ.

സംവിധായകന്‍ : ആക്ഷന്‍...!
പാശ്ചാതല ശബ്ദം. : ഫോണ്‍ മണി (ട്രിണീം..,ട്രിണീം..,ട്രിണീം.....!)

വാര്‍ത്താവതാരക : 'ഹലോ..ഹലോ..'

മുഖ്യമന്ത്രി : "ഹലോ.!",
"ആ....രാ...... ണു സംസാരിക്കുന്നത്‌?"

അവതാരക : "സാര്‍, ഞാന്‍ ക്വസ്റ്റ്യന്‍ റ്റി.വി.യില്‍ നിന്നുമാണു വിളിക്കുന്നത്‌!"

മുഖ്യമന്ത്രി : " വളരെ സന്‍... തോ... ഷം"

അവതാരക : "മുഖ്യമന്ത്രിയായ താങ്കളോടു വളരെ പ്രധാനപ്പെട്ട ചോദ്യം ചോദിച്ചോട്ടെ?".

മുഖ്യമന്ത്രി : "ചോ...ദി...ച്ചോ...ളൂ..!"

അവതാരക : നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പാവപ്പെട്ടവര്‍ക്കു അരിയും ടിവിയും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്‌. എന്തുകൊണ്ടു അങ്ങനെ ഒരു നല്ല പരിപാടി നമ്മുടെ കേരള സര്‍ക്കാറിനും നടപ്പാക്കികൂട?"

മുഖ്യമന്ത്രി : " എന്തിനാടോ അതിന്റെ ആ...വ....ശ്യം? അവിടന്നു കിട്ടിയ ടി.വിയും അരിയും വില്‍ക്കാന്‍ അവര്‍ കേരളത്തിലേക്കു വരുമ്പോള്‍ നമുക്ക്‌ അതു കുറഞ്ഞവിലക്കു വാങ്ങിയാല്‍ പോ...... രേ!"
ശുഭം.



നാഹിലാ..
ഇതായിരുന്നു പറയാന്‍ തയ്യാറാക്കിയിരുന്നത്‌,
പക്ഷെ !
അഴകിയരാവണനിലെ ഇന്നസെന്റിനെപ്പോലെ
"ഓരോ അരിയും പെറുക്കിക്കളഞ്ഞു ബാക്കി കല്ലു മാത്രമായി"
പറഞ്ഞു പറഞ്ഞു ഞാനും ശാബുവും കൊളമാക്കിയ ആ സ്കിറ്റിതാ ഇങ്ങനെ!
"തല്ലല്ലേ! എല്ലാം ഒരു തമാശക്കല്ലേ!"

6 comments:

ശബി said...

"തല്ലല്ലേ! എല്ലാം ഒരു തമാശക്കല്ലേ!"

സുപ്രിയ said...

അല്ലേലും അയലോക്കംകാരന് മിച്ചംവരുന്നതുകൊണ്ട് മലയാളി കഞ്ഞികുടിച്ചുകിടക്കുന്നു.

കരീം മാഷ്‌ said...

ആ അവസാനത്തെ അട്ടഹാസം ഒഴിവാക്കിയിരുന്നേൾ അത്യാവശ്യം തരക്കേടില്ല.
അടുത്തത് വരട്ടെ!
ആശംസകൾ.
പപ്പ

C.K.Samad said...

എന്തായാലും സംഗതി കലക്കി... മുഖ്യ മന്ത്രിയുടെ ഗ്രൂപുകാര്‍ കാണണ്ട...!!

ജിപ്പൂസ് said...

തമാശക്കായതു നന്നായി.
കാര്യത്തിനായിരുന്നേല്‍...! ഹാ

കരീം മാഷ്‌ said...

ശാബുവിനോടു കരുതിയിരിക്കാന്‍ പറ ശബീ..
മുഖ്യമന്ത്രിയുടെ മിമിക്രികാട്ടുന്നവരെ പോലീസ് തെരെഞ്ഞുകൊണ്ടിരിക്കുവാ..!
സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രിയുടെ ശബ്ദത്തില്‍ ഫോണ്‍ചെയ്തു പറ്റിച്ചവനെ പിടിക്കാന്‍...:)